English| മലയാളം
councilml standingml

ചരിത്രം

സ്ഥലനാമോല്‍പത്തി
പഴയ ഗ്രന്ഥങ്ങളില്‍ പാലക്കാട്ടുശ്ശേരി എന്ന് വിളിച്ചിരുന്നു. പാല എന്നത് തമിഴ് സാഹിത്യത്തിലെ പാല നിലത്തെക്കുറിച്ചോ (പാലനിലം-ജന്മഭൂമി) അതോ പാലമരത്തെ കുറിക്കുന്നതോ എന്ന് നിശ്ചയമില്ല.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
1941 ആഗസ്റ്റില്‍ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് നഗരസഭയിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരടക്കം 21 കൌണ്‍സിലര്‍മാര്‍ രാജിവച്ചു.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍
രണ്ടു സംസ്കാരങ്ങളുടെ സമുജ്ജ്വല സമ്മേളനമായ മലയാളിയും തമിഴനും ഇവിടെ ഒന്നിച്ച് കഴിയുന്നു. നെല്ലറകളില്‍ ഒന്നായി അറിയപ്പെടുന്ന പാലക്കാട് പട്ടണത്തെ വലയം ചെയ്ത് കിടക്കുന്ന നാട്ടിന്‍ പ്രദേശങ്ങളില്‍ അധികവും കാര്‍ഷിക മേഖലകളാണ്. കല്‍പ്പാത്തി രഥോല്‍സവവും കല്‍പ്പാത്തി വിശ്വനാഥ സ്വാമിക്ഷേത്രവും പുരാതനമായ ഒരു സംസ്കാര കേന്ദ്രമാണ്. ഗവണ്‍മെന്റ് വിക്ടോറിയ കോളേജും, ചെമ്പൈ മെമ്മോറിയല്‍ സംഗീത കോളേജും, ഒട്ടനവധി വായനശാലകളും, ഗ്രന്ഥശാലകളും അടങ്ങിയതാണ് ഇവിടത്തെ സംസ്ക്കാരം. 1/11/1871 ല്‍ കല്‍പ്പാത്തി മിഡില്‍ സ്കൂള്‍ കൌണ്‍സില്‍ ഏറ്റെടുത്തു.

 

വാണിജ്യ-ഗതാഗത പ്രാധാന്യം
കരിമ്പനകളും നെല്‍പ്പാടങ്ങളും ഇടതിങ്ങി നില്‍ക്കുന്ന പാലക്കാട് പണ്ടുമുതലെ ഒരു വാണിജ്യ കേന്ദ്രമാണ്. കിഴക്കന്‍ തമിഴ് പ്രദേശങ്ങളെ കേരളവുമായി കൂട്ടിയിണക്കുന്ന പാലക്കാട് ചുരത്തിന്റെ മദ്ധ്യത്തില്‍ ഉള്ള പാലക്കാട് പണ്ടേക്കു പണ്ടേ പ്രാധാന്യം ആര്‍ജ്ജിച്ചിരുന്നു.

 

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍
3/7/1866 ല്‍ മദിരാശി ഗവര്‍ണ്ണര്‍ പാലക്കാടിനെ ഒരു പട്ടണമായി പ്രഖ്യാപിച്ചു. 11/9/1912 ല്‍ ആണ് നഗര പിതാവിനെ കൌണ്‍സിലംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതി തുടങ്ങിയത്. 1938 ല്‍ 28 വാര്‍ഡുകളും, 1973 ല്‍ 32 വാര്‍ഡുകളും, 1978 മുതല്‍ 36 വാര്‍ഡുകളുമായി നഗരസഭ കൌണ്‍സില്‍ വിപുലീകൃതമായി.