English| മലയാളം

ആമുഖം

കേരളത്തിലെ പാലക്കാട് ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ്‌ പാലക്കാട്. കേരളത്തെയും തമിഴ് നാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് പട്ടണത്തിന്റെ സ്ഥാനം. പാല മരങ്ങള്‍ വളര്‍ന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന് ചിലര്‍ വാദിക്കുന്നു. പാലി ഭാഷ (ബുദ്ധമതക്കാരുടെ ഭാഷ) സംസാരിയ്ക്കുന്നവര്‍ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കരിമ്പനകളും നെല്‍പ്പാടങ്ങളും ഇടതിങ്ങി നില്‍ക്കുന്ന പാലക്കാട് പണ്ടുമുതലെ ഒരു വാണിജ്യ കേന്ദ്രമാണ്.

 

03/07/1866 ല്‍ മദിരാശി ഗവര്‍ണ്ണര്‍ പാലക്കാടിനെ ഒരു പട്ടണമായി പ്രഖ്യാപിച്ചു. 11/09/1912 ല്‍ ആണ് നഗര പിതാവിനെ കൌണ്‍സിലംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതി തുടങ്ങിയത്. 1938 ല്‍ 28 വാര്‍ഡുകളും, 1973 ല്‍ 32 വാര്‍ഡുകളും, 1978 മുതല്‍ 36 വാര്‍ഡുകളുമായി നഗരസഭ കൌണ്‍സില്‍ വിപുലീകൃതമായി

 

പൊതുവിവരങ്ങള്‍

ജില്ല                                       : പാലക്കാട് 
വിസ്തീര്‍ണ്ണം                               : 26.6 ച.കി.മീ
കോഡ്                                   : M090400
വാര്‍ഡുകളുടെ എണ്ണം                   : 52 
ജനസംഖ്യ                                : 44613
പുരുഷന്മാര്‍‍                               : 21497
സ്ത്രീകള്‍                                  ‍  : 23116
ജനസാന്ദ്രത                              : 4635
സ്ത്രീ : പുരുഷ അനുപാതം                : 1020
മൊത്തം സാക്ഷരത                     : 88.49
സാക്ഷരത (പുരുഷന്മാര്‍ )              : 93.31
സാക്ഷരത (സ്ത്രീകള്‍ )                   : 83.51
Source : Census data 2001