English| മലയാളം
councilml standingml

44 ാം വാര്‍ഡ് സഭാ യോഗം നടന്നു

 

 

 പാലക്കാട് നഗരസഭ 44 ാം വാര്‍ഡ് സഭാ യോഗം ശ്രീരാമപാളയം സുദര്‍ശന ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. വാര്‍ഡ് കൌണ്‍സിലറും പൊതുമരാമത്ത് സ്റ്റാന്‍റ്റിംഗ് കമ്മിറ്റി  ചെയര്‍മാനുമായ എം സുനില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അനീഷ് മുരുകന്‍ സ്വാഗതം പറഞ്ഞു. 49 ാം വാര്‍ഡ് കൌണ്‍സിലര്‍ സി മധു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജെ എച്ച് െഎ ബാബു ലൂയിസ് ആര്‍ദ്ര മിഷനെ പറ്റിയുളള വിശദീകരണം നല്‍കി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വാര്‍ഡില്‍ 2017 18 സാമ്പത്തിക വര്‍ഷത്തില്‍ ചെയ്യേണ്ട പ്രവൃത്തികള്‍ തീരുമാനിച്ചു. കോ ഓര്‍ഡിനേറ്റര്‍ ജ്യോതി നന്ദി പറഞ്ഞു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ചിത്രങ്ങള്‍എന്ന മെനു സന്ദര്‍ശിക്കുക.