English| മലയാളം

വികസന സെമിനാര്‍ നടന്നു

 

പാലക്കാട് നഗരസങ 13ാം പഞ്ചവത്സരപദ്ധതി 2017-22 വാര്‍ഷിക പദ്ധതി 2017-18 വികസന സെമിനാര്‍ 19 05 2017 ന് രാവിലെ 10.00 മണിക്ക് നഗരസഭാ ടൌണ്‍ഹാളില്‍ വെച്ച് ചേരുകയുണ്ടായി. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ബേബി ടി യുടെ അദ്ധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. പ്രമീള ശശിധരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭയുടെ കരട് വാര്‍ഷികപദ്ധതി 2017-18 നഗരസഭാ സെക്രട്ടറി ശ്രീ. രഘുരാമന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചക്കു ശേഷം വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വിനര്‍മാര്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എം സുനില്‍ സ്വാഗതവും അസി. എഞ്ചിനീയര്‍ ശ്രീ സ്വാമിദാസ് നന്ദിയും രേഖപ്പെടുത്തി. ഉച്ചക്ക്  2.30 ന് വികസന സെമിനാര്‍ സമാപിച്ചു.