English| മലയാളം

പി എം എ വൈ മീറ്റിംഗ് നടന്നു

 

പാലക്കാട് നഗരസഭ നടത്തിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.എ.വൈയുടെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി നഗരസഭ പരിധിയിലെ ബാങ്ക് മാനേജര്മാരുടെയും കൌണ്സിലര്മാരുടെയും സംയുക്ത യോഗം 05.05.2017-ന് 3 മണിക്ക് നഗരസഭാ കൌണ്സില് ഹാളില് നടത്തി. പി.എം.എ.വൈ പദ്ധതിയുടെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമുമായി ബന്ധപ്പെട്ട സംശയങ്ങള് ദൂരീകരിക്കുന്നതിനും താഴ്ന്ന വരുമാനത്തില്പ്പെട്ട വ്യക്തികള്ക്ക് ലളിതമായ വ്യവസ്ഥകള്ക്ക് വിധേയമായി സി.എല്.എസ് ലോണ് അനുവദിക്കുന്നതിന്റെ സാധ്യതകള് ചര്ച്ച ചെയ്തു. നഗരസഭാ ചെയര്പേഴ്സണ് ശ്രീമതി.പ്രമീള ശശിധരന് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ശ്രീ.കൃഷ്ണകുമാര് അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് ലീഡ് ബാങ്ക് മാനേജര് ജോസഫ് സാം മാനേജര് പഴനിമല, ഹഡ്കോ പ്രതിനിധി ശ്രീ.ഹരികൃഷ്ണന് കൌണ്സിലേഴ്സ്, വിവിധ ബാങ്കുകളിലെ മാനേജര്മാര് എന്നിവര് യോഗത്തില് പങ്കെടുത്തു. സി.എല്.എസ് സ്കീമിന്റെ EWS/LIC/MIG -I/MIG-II എന്നി വിഭാഗങ്ങള്ക്കുള്ള ലോണ് സംബന്ധിച്ച വിശദാംശങ്ങള് ഹഡ്കോ പ്രതിനിധിയും ലീഡ് ബാങ്ക് മാനേജരും യോഗത്തില് വിശദീകരിച്ചു. മെയ് മാസം 25ാം തീയതി ബാങ്കുകളുടെ ലോണ് മേള നടത്തുന്നതിന് തീരുമാനിച്ചു