English| മലയാളം

കൊതുക് നശീകരണത്തിന് ഫോഗിംഗ് നടത്തി

     പാലക്കാട് നഗരസഭയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കൊതുക് നശീകരണത്തിന് ഫോഗിംഗ് വിവിധ വാര്‍ഡുകളില്‍ നടത്തി വരുന്നു. കല്ലേപ്പുളളി അമ്പലക്കാട്, മില്‍മാ പരിസരം, ഉതങ്ങോട്, കളളിക്കാട്, പൂക്കാരത്തോട്ടം എന്നീവിടങ്ങളില്‍ ഫോഗിംഗ് നടത്തി. ഡെങ്കിപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതും സാദ്ധ്യതയുളളതുമായ മറ്റു സ്ഥലങ്ങളിലും ഫോഗിംഗ്, ആന്‍റി മെസ്കിറ്റോ സ്പ്രേയിംഗ് എന്നിവ നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.